ചരിത്ര വിജയം നേടി നമീബിയ; സ്‌കോട്ലന്‍ഡിനെ വീഴ്ത്തിയത് നാലുവിക്കറ്റിന്

ചരിത്ര വിജയം നേടി നമീബിയ; സ്‌കോട്ലന്‍ഡിനെ വീഴ്ത്തിയത് നാലുവിക്കറ്റിന്

അബുദാബി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരേ ചരിത്ര വിജയം നേടി നമീബിയ. 110 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്.

ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റൂബൻ ട്രംപൽമാനാണ് സ്കോട്ലൻഡിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ സ്കോട്ലൻഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റൂബൻ ട്രംപൽമാനാണ് സ്കോട്ലൻഡിനെ തകർത്ത് തരിപ്പണമാക്കിയത്.

ആദ്യ പന്തിൽ തന്നെ ഓപ്പണർ ജോർജ് മുൻസിയെ ക്ലീൻ ബൗൾഡാക്കിയ ട്രംപൽമാൻ മൂന്നാം പന്തിൽ കാലം മക്ലിയോഡിനെയും മടക്കി. മക്ലിയോഡിനെ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ പിടിച്ച് പുറത്താക്കി. പിന്നാലെ വന്ന നായകൻ റിച്ചി ബെറിങ്ടൺ ആദ്യ പന്തിൽ തന്നെ മടങ്ങി. ട്രംപൽമാന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
ഇതോടെ ആദ്യ നാലുപന്തിൽ തന്നെ സ്കോട്ലൻഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഈ സമയം സ്കോർ രണ്ട് റൺസിൽ മാത്രമാണ് എത്തിയത്. ഈ രണ്ട് റൺസും വൈഡിലൂടെ വന്നതാണ്. ആദ്യ ഓവറിൽ ട്രംപൽമാൻ രണ്ട് റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി.

സ്കോർ 18-ൽ നിൽക്കെ നാലുറൺസെടുത്ത ക്രെയ്ഗ് വാലസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡേവിഡ് വിയേസെ ക്രെയ്ഗ് വാലസും ഓപ്പണർ മാത്യു ക്രോസ് കൂട്ടുകെട്ട് തകർത്തു. വാലസിന് പകരം മൈക്കിൽ ലീസ്കാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവർപ്ലേയിൽ സ്കോട്ലൻഡ് നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 22 റൺസ് മാത്രമാണ് നേടിയത്.

ലീസ്കിനെ കൂട്ടുപിടിച്ച് ക്രോസ് ടീമിനെ മുന്നോട്ടുനയിച്ചു. ആദ്യ പത്തോവറിൽ സ്കോട്ലൻഡ് 43 റൺസെടുത്തു. 10.5 ഓവറിൽ ടീം സ്കോർ 50 കടന്നു. 19 റൺസെടുത്ത മാത്യു ക്രോസിനെ ബൗൾഡാക്കി ഫ്രൈലിങ് സ്കോട്ലൻഡിന്റെ അഞ്ചാം വിക്കറ്റ് പിഴുതെടുത്തു. ക്രോസിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. ഗ്രീവ്സ് വന്നതോടെ ലീസ്ക് അടിച്ചുതകർക്കാൻ തുടങ്ങി. ഒടുവിൽ ലീസ്കും വീണു. 17-ാം ഓവറിലെ രണ്ടാം പന്തിൽ സ്മിറ്റ് ലീസ്കിനെ ക്ലീൻ ബൗൾഡാക്കി. 27 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 44 റൺസെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

ലീസ്കിന് പകരം മാർക്ക് വാട്ട് ക്രീസിലെത്തി. എന്നാൽ താരത്തിന് പിടിച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസെടുത്ത വാട്ടിനെ യാൻ ഫ്രൈലിങ്ക് ഇറാസ്മസിന്റെ കൈയ്യിലെത്തിച്ചു. 18.3 ഓവറിലാണ് ടീം സ്കോർ 100 കടന്നത്. ക്രിസ് ഗ്രീവ്സ് 25 റൺസെടുത്ത് ഇന്നിങ്സിലെ അവസാനപന്തിൽ റൺ ഔട്ടായി.

നമീബിയയ്ക്ക് വേണ്ടി റൂബൻ ട്രംപൽമാൻ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാൻ ഫ്രൈലിങ്ക് രണ്ട് വിക്കറ്റെടുത്തപ്പോൾ ഡേവിഡ് വിയേസെ ഒരു വിക്കറ്റ് നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.