ഭോപ്പാല്‍: കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണവുമായി ഹിന്ദുത്വ വാദികള്‍. മധ്യപ്രദേശിലെ സത്‌നയില്‍ സിറോ മലബാര്‍ സഭയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്നാണ് വി.എച്ച്.പിയുടെയും ബജ്റഗ് ദളിന്റെയും ആവശ്യം.
ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15 ദിവസത്തിനകം സരസ്വതീ വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭീഷണി. വി.എച്ച്.പിയുടെയും ബജ്റംഗ് ദളിന്റെയും 30 ഓളം വരുന്ന പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജരും രൂപതയുടെ വികാരി ജനറലുമായ ഫാ. അഗസ്റ്റിന്‍ ചിറ്റുപറമ്പിലിനെ നേരിട്ട് കണ്ട്  ഇക്കാര്യമാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. എന്നാല്‍ താന്‍ 20 വര്‍ഷമായി സ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്നും വി.എച്ച്.പിക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഫാ. അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.