ദുബായ്: ട്വന്റി20 ലോകകപ്പിലെ മൂന്നാം ജയം തൊട്ട് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന് എതിരെ അഞ്ചു വിക്കറ്റ് നേടി ബാബറും സംഘവും ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിക്കുകയാണ്. അഫ്ഗാന്‍ മുന്‍പില്‍ വെച്ച 148 റണ്‍സ് ഒരു ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു.
47 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്ത് ബാബര്‍ കരുതലോടെ കളിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സിക്‌സ് മഴയുമായി എത്തി ആസിഫ് അലി പാകിസ്ഥാന്റെ ജയം വേഗത്തിലാക്കി. കരീം ജെന്നത്തിന്റെ 19ാം ഓവറിലായിരുന്നു ആസിഫിന്റെ കൂറ്റനടികള്‍.
ഏഴ് പന്തില്‍ നിന്ന് നാല് സിക്‌സ് ആണ് ആസിഫ് അലി പറത്തിയത്. ഫഖര്‍ സമന്‍ 30 റണ്‍സ് നേടി. മുഹമ്മദ് റിസ്വാന്‍ എട്ട് റണ്‍സ് മാത്രം എടുത്ത് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബാബറും ഫഖരും ചേര്‍ന്ന് 63 റണ്‍സ് കണ്ടെത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതിന് പിന്നാലെ പാകിസ്ഥാന്‍ ചെറുതായി പതറി.
17ാം ഓവറില്‍ ബാബര്‍ അസമിനെ റാഷിദ് മടക്കി. പിന്നാലെ മാലിക്കും മടങ്ങിയതോടെ പാകിസ്ഥാന്‍ സമ്മര്‍ദത്തിലേക്ക് വീണു. എന്നാല്‍ ആസിഫ് അലി സിക്‌സുകള്‍ പായിച്ചതോടെ ഒരു ഓവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ ജയത്തിലേക്ക് എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.