കൊച്ചി: എന്‍ ഐ എ കോടതിക്ക് മുന്നില്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ച് ആന്ധ്രയില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍. കൊച്ചിയിലെ എന്‍ഐഎ കോടതിക്ക് മുന്നിലാണ് എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ മുദ്രാവാക്യം വിളിച്ചത്. എടക്കരയില്‍ മാവോയിസ്റ്റ് പരീശിലന ക്യാമ്പ് സംഘടിപ്പിച്ച കേസിലാണ് തമിഴ്‌നാട്ടുകാരി ശുഭക്കൊപ്പം സംഘത്തെ കോടതിയില്‍ കൊണ്ടു വന്നത്.
മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പൊലീസ് ഇടപെട്ട് പ്രതികളെ കോടതിയിലേക്ക് മാറ്റി. എടക്കര കേസില്‍ ഹാജരാക്കാനാണ് ഇവരെ കോടതിയിലെത്തിച്ചത്.
2016 സെപ്തംബറിലാണ് എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് നടന്നത്. സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാംപ്. ക്യാംപില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസുകളും നടന്നിരുന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എഫ്.ഐ.ആറില്‍ പറയുന്ന പശീലനകേന്ദ്രം. ഈ വര്‍ഷം ഓഗസ്റ്റ് 20നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചിരുന്ന കേസാണ് എന്‍ഐഎ ഏറ്റെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും യുഎപിഎ നിയമ പ്രകാരവുമാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. 2017 സെപ്തംബര്‍ 30 നാണ് എടക്കര പൊലീസ് 19 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതത്. പിന്നീടാണ് കേസ് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്കും അവിടെ നിന്ന് എന്‍ഐഎ സംഘത്തിലേക്കും എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.