പെഗാസസിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക; തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ

പെഗാസസിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക; തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ

വാഷിംഗ്ടണ്‍: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എന്‍.എസ്.ഒയെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ ചാരവൃത്തി നടത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്‌റ്റ്വെയര്‍ നല്കിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് യു.എസിന്റെ നീക്കം. മറ്റൊരു ഇസ്രയേല്‍ കമ്പനിയായ കാണ്ടിരുവിനേയും റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതോടെ ഈ കമ്പനിയികളിലേക്ക് അമേരിക്കയില്‍ നിന്നുള്ള കയറ്റുമതിക്കും സാങ്കേതിക സഹായങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. എന്നാല്‍ അംഗീകൃത രഹസ്യാന്വേഷണ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗസസ് സാങ്കേതിക വിദ്യ കമ്പനി നല്കുന്നതെന്നും തങ്ങളുടെ നയം അമേരിക്കയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും എന്‍.എസ്.ഒ വക്താവ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.