ന്യൂയോർക്ക്: തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഫ്‌സി മാർഷ്യൽ ആർട്സിലെ ഇതിഹാസ താരം കോണർ മക്‌ഗ്രെഗർ. ഉത്തേജക പരിശോധനകൾക്ക് ഹാജരാകാതിരുന്നതിനെ തുടർന്നുണ്ടായ 18 മാസത്തെ സസ്‌പെൻഷന് ശേഷം കായിക രംഗത്തേക്ക് തിരിച്ചെത്തുന്ന സമയത്താണ് മക്‌ഗ്രെഗർ തന്റെ പുതിയ ആത്മീയ വഴിയാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞത്.
“ഞാൻ ഇവിടെ യാദൃശ്ചികമായി വന്നതല്ല. നമ്മുടെ ജീവിതങ്ങളെ നയിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ട്- ദൈവം. ഇനി മുതൽ ഞാൻ ദൈവത്തിന്റെ വചന പ്രകാരമാണ് ജീവിതം നയിക്കുക,” എന്ന് മക്‌ഗ്രെഗർ പോരാട്ടത്തിന് മുമ്പുള്ള മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. “ഞാൻ ആത്മീയമായൊരു യാത്രയിലാണ്. ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ സുഖം പ്രാപിച്ചു,” എന്നും അദേഹം കൂട്ടിച്ചേർത്തു.
വിവിധ വിവാദങ്ങളിലൂടെ കായിക ലോകത്ത് ശ്രദ്ധ നേടിയ താരമാണ് മക്‌ഗ്രെഗർ. മയക്കുമരുന്ന് ഉപയോഗം, അക്രമം, നിയമലംഘനം തുടങ്ങിയ സംഭവങ്ങൾ അദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടു കേട്ടിട്ടുണ്ട്. എന്നാൽ ഈ പ്രഖ്യാപനം താരത്തിന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കം എന്ന നിലയിൽ ആരാധകരും കായിക ലോകവും സ്വീകരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.