വാഷിങ്ടൺ: തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിനെ തുടർന്ന് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ്. തങ്ങൾക്കെതിരെയുള്ള പരസ്യം പ്രകോപനപരമാണെന്നും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് അയൽ രാജ്യങ്ങൾക്ക് ചുമത്തിയ അധിക തീരുവയ്‌ക്കെതിരെ കാനഡ പരസ്യം നൽകിയത്. ഇത് വൻ തോതിൽ പ്രചരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു.
വിദേശ വസ്തുക്കൾക്ക് മേൽ ചുമത്തുന്ന തീരുവകൾ തൊഴിൽ നഷ്ടത്തിനും വ്യാപാര യുദ്ധങ്ങൾക്കും കാരണമാകുമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യത്തിലൂടെ വിമർശിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് യുഎസ് കോടതികൾ ഇടപെടാൻ വേണ്ടിയാണെന്നും ദേശീയ സുരക്ഷയ്‌ക്കും സമ്പദ് വ്യവസ്ഥയ്‌ക്കും തീരുവ വളരെ പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തെ തുടർന്ന് കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.