ഇന്ധനവില അമ്പതിലെത്താന്‍ ബിജെപിയെ തോല്‍പ്പിക്കണമെന്ന് ശിവസേന എം.പി

ഇന്ധനവില അമ്പതിലെത്താന്‍ ബിജെപിയെ തോല്‍പ്പിക്കണമെന്ന് ശിവസേന എം.പി

മുബൈ: രാജ്യത്തെ ഇന്ധന വില അമ്പതിലെത്തിക്കാന്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അഞ്ചു രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാന്‍ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്‌ക്കേണ്ടതായിരുന്നുവെന്നും റാവത്ത് പറഞ്ഞു.

പൊതുജനങ്ങളോട് സ്‌നേഹമില്ലാത്ത ഒരാള്‍ക്കേ ഇന്ധനവില 100 രൂപയ്ക്ക് മുകളില്‍ എത്തിക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകള്‍ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ, നിയമസഭാ സീറ്റുകളില്‍ പലതിലും ബിജെപി പരാജയപ്പെട്ടു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.