വൈറ്റ് ഹൗസില്‍ ദീപം കൊളുത്തി, ദീപാവലി ആശംസകള്‍ നേര്‍ന്ന് ജോ ബൈഡന്‍

വൈറ്റ് ഹൗസില്‍ ദീപം കൊളുത്തി, ദീപാവലി ആശംസകള്‍ നേര്‍ന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ലോകവ്യാപകമായി ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്പോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നു പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.

അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം ഭാര്യ ജിലിനൊപ്പം ദീപങ്ങള്‍ തെളിയിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

May the light of Diwali remind us that from darkness there is knowledge, wisdom, and truth. From division, unity. From despair, hope.

To Hindus, Sikhs, Jains, and Buddhists celebrating in America and around the world - from the People's House to yours, happy Diwali. pic.twitter.com/1ubBePGB4f

- President Biden (@POTUS) November 4, 2021



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
keystone.png

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.