ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു; ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു; ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

ചെന്നൈ: താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യുവതിയെ അന്നദാനത്തില്‍ നിന്ന് ഇറക്കി വിട്ട പ്രശ്നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. സംഭവത്തിനെതിരെ അശ്വനിട വീഡിയോയിലൂടെ പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു.

അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വീട്ടിലേക്ക് നേരിട്ടെത്തിയത്.

മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രദേശത്ത് എത്തി 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മ്മിക്കാനുള്ള തുക എന്നിവയാണ് പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.