കൈക്കൂലി ആരോപണം: ആര്യന്‍ഖാന്‍ പ്രതിയായ ലഹരിക്കേസില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി; അന്വേഷണത്തിന് പുതിയ സംഘം

കൈക്കൂലി ആരോപണം: ആര്യന്‍ഖാന്‍  പ്രതിയായ ലഹരിക്കേസില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി;  അന്വേഷണത്തിന് പുതിയ സംഘം

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടിക്കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി. കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങിനാണ് തുടര്‍ അന്വേഷണ ചുമതല.

ആര്യന്‍ ഖാന്റേത് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍സിബി മുംബൈ സോണില്‍ നിന്നും സെന്‍ട്രല്‍ സോണിലേക്ക് മാറ്റുകയാണ് ചെയ്തത്. അഞ്ച് കേസുകളില്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്‍ പ്രതിയായ കേസും ഉള്‍പ്പെടും.

ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എട്ട് കോടി രൂപ സമീര്‍ വാങ്കഡെ കൈപ്പറ്റിയെന്നും കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവരും സമീര്‍ വാങ്കഡെക്കെതിരെ നിരന്തരം ആരോപണമുന്നയിച്ചിരുന്നു.

പണം വാങ്ങിയെന്ന ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരുന്നു. എന്നാല്‍, ആരോപണത്തില്‍ വാങ്കഡെക്കെതിരെ എന്‍.സി.ബി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.