ആശ്വാസ വാര്‍ത്ത; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും തുടങ്ങി

ആശ്വാസ വാര്‍ത്ത; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും തുടങ്ങി

ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിന്റെ പരീക്ഷണം വീണ്ടും ആരംഭിച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുമായി ചേര്‍ന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല വാക്സിന്‍ വികസിപ്പിച്ചത്.

ഇക്കഴിഞ്ഞ ആറാം തീയതി വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. വാക്സിന്‍ കുത്തിവെച്ച വോളന്റീയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്ബനി വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്.

മൂന്നാം ഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. അജ്ഞാത രോഗം കണ്ടെത്തിയത് സംബന്ധിച്ച്‌ വിശദമായി പഠിച്ച ശേഷം പരീക്ഷണം പുനരാരംഭിക്കുമെന്ന് കമ്ബനി നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.