നാഗ്പൂരിലെ സ്‌ഫോടക വസ്തു നിര്‍മാണ കമ്പനിയില്‍ വന്‍ സ്‌ഫോടനം: 17 പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

നാഗ്പൂരിലെ സ്‌ഫോടക വസ്തു നിര്‍മാണ കമ്പനിയില്‍  വന്‍ സ്‌ഫോടനം: 17 പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടക വസ്തു നിര്‍മാണ ശാലയില്‍ ഇന്നുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു . ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമ പ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം. ഡിറ്റണേറ്ററുകളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയാണിത്. സ്‌ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളില്‍ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിറ്റണേറ്റര്‍ പാക്കിങ് യൂണിറ്റില്‍ രാവിലെ ഏഴിനും 7.15 നും ഇടയിലാണ് സ്‌ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. 

സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.