ഇന്ദിരാനഗര്‍: ബി.എം.സി (BMC) യുടെ 71-ാമത് ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ഇന്ദിരാ എ.സി.എ ഹാളില്‍ വെച്ച് ആവേശപൂര്‍വം കൊണ്ടാടി. ഓഗസ്റ്റ് 23 ന് സംഘടിപ്പിച്ച പരിപാടികള്‍ക്ക് ബി.എം.സി പ്രസിഡന്റ് ജെന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര നടനും എഴുത്തുകാരനും സംവിധായകനുമായ മധുപാല്‍ ചടങ്ങില്‍ മുഖ്യഅതിഥിയായും ബി.എം.സി.എ പേട്രനും ആറാട്ട് ഗ്രൂപ്പ് ചെയര്‍മാനുമായ ടോണി വിന്‍സെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥിയായും പങ്കെടുത്തു.

രാവിലെ ഒന്‍പതിന് ലളിതമായ ചടങ്ങുകളോടെ ആരംഭിച്ച പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പതിനൊന്നോടെ നടന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പൊതുയോഗത്തിന് ശേഷം സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും അണിനിരന്ന തിരുവാതിര ഉള്‍പ്പെടെയുള്ള മനോഹരമായ വിവിധ കലാപരിപാടികളും അരങ്ങേറി.
ബി.എം.സി.എ വൈസ് പ്രസിഡന്റ് സാബു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഡോണ്‍ ബോസ്‌കോ ചെറിയാന്‍, ജോയിന്റ് സെക്രട്ടറി സഞ്ജു ഡൊമിനിക്, ട്രഷറര്‍ ബോണി പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി.എം.സി.എ മാനേജിങ് കമ്മിറ്റിയുടെ മികച്ച നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ നടന്നത്.
.jpeg)
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും അതോടൊപ്പം സോവിയക് സെവന്‍സ് അവതരിപ്പിച്ച ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ സംഗീത വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം മൂന്നോടെ സമാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.