തെരുവ് നായ്ക്കള്‍ക്ക് ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായ്ക്കള്‍ക്ക് ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശം തദ്ദേശ വകുപ്പ് പുറത്തിറക്കി.

അക്രമകാരികളായ നായ്ക്കളെയും പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. നായ്ക്കള്‍ക്ക് മരുന്ന് കുത്തി വെക്കുന്നത് വെറ്ററിനറി സര്‍ജന്‍ ആയിരിക്കണമെന്ന വ്യവസ്ഥയും കര്‍ശനമാക്കിയിട്ടുണ്ട്.

നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാന്‍ പാടില്ല. സോഡിയം പെന്റോ ബാര്‍ബിറ്റല്‍, തയോ പെന്റാല്‍ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാന്‍ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആരെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ നായ്ക്കളുടെ വിശദ രജിസ്റ്റര്‍ സൂക്ഷിക്കുകയും ക്യാപ്ചര്‍ മാപ് തയ്യാറാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.