ജന്തര്‍ മന്തര്‍ പ്രതിഷേധം: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല; വീണ്ടും സമര മുന്നറിയിപ്പുമായി സിജെപി

ജന്തര്‍ മന്തര്‍ പ്രതിഷേധം: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല; വീണ്ടും സമര മുന്നറിയിപ്പുമായി സിജെപി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ജന്തര്‍ മന്തറിലേതിന് സമാനമായ മറ്റൊരു സമരത്തിന് തങ്ങള്‍ തയ്യാറാകുമെന്ന മുന്നറിയിപ്പുമായി സിജെപി.

സമരത്തിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരും. ജന്തര്‍ മന്തര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ്, ലീഗല്‍ അഫയേഴ്സ് ലീഡര്‍ രത്ന സിങ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കും, കേന്ദ്ര സര്‍ക്കാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കും, ഭാവിയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല തുടങ്ങിയ ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും സംഘടനയെ പിന്തുണക്കുന്നവരും അടുത്ത നീക്കത്തിനായി തയ്യാറായിരിക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി നേടിയെടുക്കാന്‍ സമരത്തിന് കഴിഞ്ഞെങ്കിലും യുവാക്കള്‍ക്ക് നല്‍കിയ ഓരോ ഉറപ്പും നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.