വില കുറയാതെ ഉള്ളിയും ഉരുളക്കിഴങ്ങും: ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വില കുറയാതെ ഉള്ളിയും ഉരുളക്കിഴങ്ങും: ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് ഉള്ളി വില കുറയാത്ത സാഹചര്യത്തിൽ കൂടുതല്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഭൂട്ടാനില്‍ നിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

റീട്ടെയ്ല്‍ വിപണിയില്‍ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഇതിനോടകം ഏഴായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പുറമെ 25000 ടണ്‍ കൂടി ഇറക്കുമതി ചെയ്യും. വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.