ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടും സെമി കളിക്കാനാകാതെ ദക്ഷിണാഫ്രിക്ക പുറത്ത്

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടും സെമി കളിക്കാനാകാതെ ദക്ഷിണാഫ്രിക്ക പുറത്ത്

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 60 പന്തുകളില്‍ നിന്ന് പുറത്താവാതെ 94 റണ്‍സെടുത്ത റാസ്സി വാന്‍ ഡെര്‍ ഡ്യൂസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അര്‍ധസെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രവും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളില്‍ തളച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് കടക്കാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെന്‍ഡ്രിക്‌സും ക്വിന്റണ്‍ ഡി കോക്കുമാണ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഹെന്‍ഡ്രിക്‌സിന് പകരം റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും ഡി കോക്കും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക 40 റണ്‍സെടുത്തു.

7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ഡികോക്കും ഡ്യൂസനും നന്നായി ബാറ്റ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.