• Mon Mar 31 2025

കശ്മീരില്‍ ഭീകരാക്രമണം: പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഭീകരാക്രമണം: പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഇന്നലെ രാത്രി എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്ന് ഭീകരവാദികള്‍ നിരായുധനായ പോലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ എസ്‌എംഎച്ച്‌എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശം അടച്ച്‌ അന്വേഷണം ശക്തമാക്കിയതായും ഭീകരവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസുകാരന്റെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.