കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ഇന്ത്യ പോരാടുകയും ചൈനയുടെ ആക്രമണത്തെ അതിർത്തികളിൽ ചെറുക്കുകയും ചെയ്യുമ്പോൾ, ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമ മേഘലയിലെ പ്രമുഖ ഇന്ത്യൻ പത്രങ്ങൾ ലജ്ജയില്ലാതെ, ഇന്ത്യൻ വായനക്കാർക്ക് ചൈനീസ് വാർത്ത പണം വാങ്ങി വിളമ്പുന്നു. 'മെയ്ഡ് ഇൻ ചൈന പ്രൊഡക്ട്സ്' ബഹിഷ്കരിക്കാനുള്ള ദേശീയ പ്രചാരണത്തിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമത്തിൽ ഹിന്ദു ദിനപത്രം ചൈനീസ് വിവരണത്തെ മഹത്വവൽക്കരിച്ചതിനു പിന്നാലെ, ഹിന്ദുസ്ഥാൻ ടൈംസ്, ചൈനീസ് മുഖപത്രമായ 'ചൈന ഡെയ്‌ലിക്ക്' എഡിറ്റോറിയലിനു ഇടം നൽകികൊണ്ട് മാധ്യമ സംസ്കാരത്തിന് ചേരാത്ത വിധം പ്രവർത്തിച്ചിരിക്കുന്നു.
ദേശീയ ദിനപ്പത്രമായ ഹിന്ദുസ്ഥാൻ ടൈംസ് 'ചൈന ഡെയ്ലി'യുടെ നാലു പേജ് സപ്പ്ളിമെന്റാണ് തങ്ങളുടെ പത്രത്തിൽ ഉൾപ്പെടുത്തിയത്. എങ്കിലും ‘ദ ഹിന്ദു’ പത്രതിൽ നിന്നും വിഭിന്നമായി ഈ പത്രം ഇങ്ങനെ ഒരു നിഷേധക്കുറിപ്പു കൊടുത്തു "ഇത് തയാറാക്കിയിരിക്കുന്നത് പീപ്പിൾസ് ഓഫ് റിപ്പബ്ലിക്ക് ചൈനയുടെ, 'ചൈന ഡെയിലി' ആണ്. ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്ത വിഭാഗവുമായോ, എഡിറ്റോറിയൽ വിഭാഗവുമായോ ഇതിനു ഒരു ബന്ധവുമില്ല".
ചൈനയുടെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ജലപാതയിലെ അടിസ്ഥാന-സൗകര്യ വികസന പദ്ധതിയും അത് ജനങ്ങളുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും വരുമാനം ഉയർത്തുന്നുവെന്നും ആ സപ്പ്ളിമെന്റിൽ കൂടി എടുത്തുകാട്ടി. അതോടൊപ്പം 'മാന്ദ്യമുണ്ടായിട്ടും മാർക്കറ്റ് ഹബ് മുഴങ്ങുന്നു'എന്ന തലക്കെട്ടിലുള്ള മറ്റൊരു ലേഖനം, ചൈനീസ് സർക്കാർ നിർദ്ദേശിച്ച 'ഇരട്ട ചംക്രമണ വ്യവസ്ഥ' വിദേശ വ്യാപാരത്തെയും സബത്ത് ഘടനയെ എങ്ങനെ ഉയർത്തും എന്നും ഊന്നിപ്പറഞ്ഞു. സപ്ലിമെന്റിന്റെ രണ്ടാം പേജിൽ, ചൈനീസ് മുഖപത്രം, യുവാക്കളെയും ചൈനയിൽ നിന്നുള്ള യുവത്വം ഐക്യരാഷ്ട്രസഭയുമായി ആഗോള വേദിയിൽ സജീവമായി പ്രവർത്തിക്കുന്നതെങ്ങനെ എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുപോലെ, മൂന്നാമത്തെയും നാലാമത്തെയും പേജിൽ, നൂറ്റാണ്ടുകളായി ചൈന അതിന്റെ സംസ്കാരത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്നതിന് ഊന്നൽ കൊടുത്തു ലേഖനങ്ങൾ എഴുതി ചേർത്തു.
ഒരു ഇന്ത്യൻ പത്രത്തിൽ ഇത്തരം ലേഖനങ്ങളുടെ ആവശ്യത്തെക്കുറിച്ച് ഒരാൾക്ക് സംശയം തോന്നാമെങ്കിലും, വികസനത്തിലുള്ള ചൈനയുടെ പ്രാഥമിക ശ്രദ്ധയും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളും ഊന്നിപ്പറയുക വഴി ഇന്ത്യയിൽ തങ്ങളുടെ മുഖച്ഛായ മെച്ചപ്പെടുത്തി വിപണി ഉയർത്തുകയെന്ന ലക്ഷ്യമാണെന്നതു വ്യക്തമാണ്. ഇന്ത്യൻ ജനങ്ങൾക്കിടയിലുള്ള 'ഒരു വില്ലൻ'എന്ന കാഴ്ചപ്പടിൽനിന്നു ഒരു 'റോൾ മോഡലി'ലേക്ക് ചൈനയെ മാറ്റുന്നതിനുള്ള ഒരു 'ഗൂഢതന്ത്ര'മാണ് ഈ പണം നൽകിയുള്ള പത്ര പരസ്യങ്ങൾ എന്നറിയാത്ത വിധമുള്ള വാർത്താ-ഒളിയമ്പിൽ തെളിയുന്നത്. എന്നാൽ രാജ്യ താല്പര്യങ്ങൾക്കെതിരായുള്ള ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സാമ്പത്തിക ലാഭം മാത്രം നോക്കികൊണ്ടുള്ള പത്രപ്രവർത്തനത്തിന്റെ മൂല്യച്യുതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.