ഷര്‍ട്ട് ഇടാതെ ഓണ്‍ലൈന്‍ സിറ്റിങില്‍ എത്തി; ഇത് സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഷര്‍ട്ട് ഇടാതെ ഓണ്‍ലൈന്‍ സിറ്റിങില്‍ എത്തി; ഇത് സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ഇതു സര്‍ക്കസും സിനിമയും ഒന്നുമല്ല, കോടതിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള സിറ്റിങ്ങില്‍ ഒരാള്‍ ഷര്‍ട്ടില്ലാതെ ഓണ്‍ലൈനില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു പരാമര്‍ശം. ഷര്‍ട്ടിട്ട് വരാന്‍ നിര്‍ദേശിച്ച കോടതി അല്ലെങ്കില്‍ ഓണ്‍ലൈനില്‍ നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും ഓര്‍മ്മിപ്പിച്ചു. കോടതി നടപടികളില്‍ സാക്ഷികളാകുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ബുധനാഴ്ച ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ സാധാരണയിലധികം ആളുകള്‍ പങ്കു ചേര്‍ന്നിരുന്നു. ഇതില്‍ ഏറെയും കക്ഷികളായിരുന്നു. ഇതില്‍ ആരോ ഒരാള്‍ ഷര്‍ട്ട് ധരിക്കാതെ ക്യാമറ ഓണാക്കുകയായിരുന്നു. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഹൈക്കോടതി ഏറെ നാളായി ഓണ്‍ലൈനിലാണ് സിറ്റിങ് നടത്തുന്നത്.

കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ കോടതി ഹാളില്‍ നേരിട്ട് വാദം കേള്‍ക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.