ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വി വാഹനമായ ക്രെറ്റയുടെ മുഖം മിനുക്കിയ പതിപ്പ് ഇൻഡൊനീഷ്യൻ ഓട്ടോഷോയിൽ അവതരിപ്പിച്ചു. ഹ്യുണ്ടായി ഇൻഡൊനീഷ്യയിൽ നിർമിക്കുന്ന ആദ്യ വാഹനം എന്ന ഖ്യാതിയോടെയാണ് ഈ വാഹനം പ്രദർശനത്തിനെത്തിയിട്ടുള്ളത്.
ഹ്യുണ്ടായി ആഗോള വിപണിയിൽ എത്തിച്ചിട്ടുള്ള വാഹനങ്ങൾക്ക് സമാനമായാണ് ക്രെറ്റയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (എ.ഡി.എ.എസ്) ഇതിൽ നൽകുന്നുണ്ട്. ആക്ടീവ്, ടെന്റ്, സ്റ്റൈൽ, പ്രൈം എന്നീ നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇൻഡൊനീഷ്യയിൽ എത്തുന്നത്. ഇന്ത്യൻ രൂപ 14.56 ലക്ഷം മുതൽ 20.82 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറും വിലയെന്നാണ് വിലയിരുത്തലുകൾ.
ഹ്യുണ്ടായിയുടെ ആഗോള മോഡലുകളായ ടൂസോൺ, സാന്റാ ക്രൂസ് തുടങ്ങിയ വാഹനങ്ങൾ സമാനമായ പാരാമെട്രിക് ഗ്രില്ല്, ഇതിന്റെ എഡ്ജുകളിൽ നൽകിയിട്ടുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, പുതിയ ബമ്പർ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, വലിയ എയർഡാം, ഗ്രില്ലിനും ബമ്പറിനും ബോർഡർ പോലെ നൽകിയിട്ടുള്ള സിൽവൽ ആക്സെന്റ് എന്നിവ പുതമാണ്.
17 ഇഞ്ച് വലിപ്പമുള്ള അലോയി വീലും വശങ്ങളിൽ നൽകിയിട്ടുള്ള സ്കേർട്ടും മുൻ മോഡലിൽ നിന്ന് കടംകൊണ്ടവയാണ്. പിൻഭാഗത്തെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിൽ ഒരുക്കിയിട്ടുള്ള ടെയ്ൽലാമ്പ്, അഴിച്ചുപണിതിട്ടുള്ള ബമ്പർ, ക്യാറക്ടർ ലൈനുകൾ തുടങ്ങിയവയാണ് പിൻഭാഗത്ത് മാറ്റമൊരുക്കുന്നത്. ഡ്യുവൽ ടോൺ നിറങ്ങളിലാണ് പുതിയ ക്രെറ്റ എത്തുന്നത്. എല്ലാ നിറങ്ങൾക്കൊപ്പവും ബ്ലാക്ക് നിറത്തിലുള്ള റൂഫായിരിക്കും നൽകുകയെന്നാണ് വിവരം.
അതേസമയം, ഫീച്ചറുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് വരുത്തിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. അൽകസാർ എസ്.യു.വിയിൽ നൽകിയിട്ടുള്ളതിന് സമാനമായ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററാണ് പുതിയ ക്രെറ്റയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫിസിക്കൽ സ്വിച്ചുകൾ നൽകിയാണ് ഇതിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ഇന്ത്യയിൽ എത്തിയിട്ടുള്ള ക്രെറ്റയിൽ നിന്ന് വിഭിന്നമായി ഒരു എൻജിൻ ഓപ്ഷനിൽ മാത്രമാണ് ഇൻഡൊനീഷ്യയിൽ ഈ വാഹനം എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 144 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ എം.പി.ഐ. നാച്വറലി ആസ്പിരേറ്റഡ് എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പ് ഓപ്ഷണലായി ഇന്റലിജെന്റ് വേരിബിൾ ട്രാൻസ്മിഷനും ഇതിൽ നൽകുന്നുണ്ട്. 2022 പകുതിയോടെ ഈ വാഹനം ഇന്ത്യയിലുമെത്തുമെന്നാണ് റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.