പണികഴിപ്പിച്ചത് പതിനാറാം നൂറ്റാണ്ടില്‍: വീടിന്റെ വില 4077 കോടി രൂപ !

പണികഴിപ്പിച്ചത് പതിനാറാം നൂറ്റാണ്ടില്‍: വീടിന്റെ വില 4077 കോടി രൂപ !

2017ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്പന മൂല്യമുള്ള വീട് ഹോങ്കോങ്ങിലെ 51000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടായിരുന്നു. 2600 കോടി രൂപയായിരുന്നു വീടിന്റെ മതിപ്പ് മൂല്യം. എന്നാല്‍ ഹോങ്കോംഗിലെ വീടിന് ആ ബഹുമതി നഷ്ടപ്പെടും എന്നാണ് പുതിയ റിപ്പോര്‍ട്ട്. റോമിലുള്ള 'വില്ല അറോറ' എന്ന വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 547 മില്യണ്‍ ഡോളറാണ്. അതായത് 4077 കോടി രൂപ.

പതിനാറാം നൂറ്റാണ്ടില്‍ കര്‍ദിനാള്‍ ഫ്രാന്‍സിസ്‌കോ മരിയ ഡെല്‍ മോണ്ടേ പണികഴിപ്പിച്ചതാണ് ഈ വീട്. ഹോങ്കോങ്ങിലെ വീടിനേക്കാള്‍ 20,000 ചതുരശ്രയടി കുറവാണ് ആണ് വില്ല അറോറയുടെ വിസ്തീര്‍ണം. വിശ്വോത്തര ചിത്രകാരനായ മൈക്കലാഞ്ചലോ കരവാജ്ജിയോ വരച്ച ചുവര്‍ ചിത്രമുള്ള വീട് എന്നതാണ് ഇതിന്റെ മൂല്യം വര്‍ധിക്കാന്‍ കാരണം. മൈക്കലാഞ്ചലോ സീലിംഗില്‍ വരച്ച ഏക ചിത്രമാണ് ഇവിടെയുള്ളത്. 1597 ലോ 98 ലോ ആണ് അദ്ദേഹം ഈ ചിത്രം വരച്ചത് എന്നാണ് നിഗമനം. ഓയില്‍ പെയിന്റില്‍ തീര്‍ത്ത ചിത്രത്തിന് 10 അടി നീളവും ആറടി വീതിയുമാണുള്ളത്.

ജൂപ്പിറ്റര്‍, നെപ്ട്യൂണ്‍, പ്ലൂട്ടോ എന്നീ റോമന്‍ ദേവന്മാരാണ് ചിത്രത്തിലുള്ളത്. തന്റെ സ്വന്തം മുഖം തന്നെ മോഡലാക്കിയാണ് മൈക്കലാഞ്ചലോ ദേവന്മാരുടെ മുഖങ്ങള്‍ വരച്ചത് എന്ന പ്രത്യേകതയുമുണ്ട്.

പതിനാറാം നൂറ്റാണ്ടിലെ മറ്റു പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഒന്‍പത് സീലിംഗ് ചിത്രങ്ങളും വില്ല അറോറയിലുണ്ട്.ഈ പെയിന്റിംഗുകളെല്ലാം കൂടി 2600 കോടിയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന ചില ശില്പങ്ങളും വീട്ടിലുണ്ട്. വില്ലയുടെ ഉടമസ്ഥനായിരുന്നു പ്രിന്‍സ് നിക്കോളോ 2018 ല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പിന്തുടര്‍ച്ചാവകാശ തര്‍ക്കത്തിലാണ് വില്ല. ഇതേതുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.