ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഇന്ത്യ. വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിന് അനുമതി നല്‍കാനുള്ള ബില്ലിലെ പോരായ്മകള്‍ പരിഹരിക്കാത്തതില്‍ പാകിസ്ഥാനെ ഇന്ത്യ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പാക് സര്‍ക്കാര്‍ ഇറക്കിയ മുന്‍ ഓഡിനന്‍സിന്റെ പോരായ്മകള്‍ ക്രോഡീകരിച്ചതാണ് പുതിയ ബില്‍ എന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. പാക് പാര്‍ലമെന്റിന്റെ സഭകളായ സെനറ്റും ദേശീയ അസംബ്ലിയും സംയുക്തമായി സമ്മേളിച്ചാണ് നിയമം പാസാക്കിയത്. ഈ വര്‍ഷം ജൂണില്‍ ദേശീയ അസംബ്ലി നിയമം പാസാക്കിയെങ്കിലും ഉപരി സഭയായ സെനറ്റില്‍ ഇത് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംയുക്ത സമ്മേളനം വിളിച്ച് നിയമങ്ങള്‍ പാസാക്കിയത്.
ഭീകരവാദം, ചാരവൃത്തി എന്നിവ ചുമത്തി 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ജാദവിന് കോണ്‍സുലാര്‍ സേവനങ്ങളും വിധിക്കെതിരെ അപ്പീലിനുള്ള അനുമതിയും നിഷേധിക്കുന്നതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇവ രണ്ടും അനുവദിക്കണമെന്ന് 2019 ജൂലായില്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. പാക് പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് വധശിക്ഷയ്‌ക്കെതിരെ പാകിസ്ഥാനിലെ മുനിസിപ്പല്‍ കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.