സമീര്‍ വാങ്കഡെയ്ക്ക് ബാര്‍ ഹോട്ടല്‍; മറച്ചുവച്ചിട്ടില്ലെന്ന് വാങ്കഡെ

സമീര്‍ വാങ്കഡെയ്ക്ക് ബാര്‍ ഹോട്ടല്‍; മറച്ചുവച്ചിട്ടില്ലെന്ന് വാങ്കഡെ

മുംബൈ: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഹോട്ടലും ബാറുമുണ്ടെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കാണ് വാങ്കഡെയുടെ ബാര്‍ ഹോട്ടലിന്റെ രേഖകള്‍ പുറത്തു വിട്ടത്. വാങ്കഡെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാര്‍ ഹോട്ടല്‍ 1997 മുതല്‍ പ്രവര്‍ത്തിക്കുന്നും അദ്ദേഹം പറഞ്ഞു.

1997-ലാണ് സമീര്‍ വാങ്കഡെയുടെ പിതാവും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനും ആയിരുന്ന ധ്യാന്‍ദേവ് വാങ്കഡെ മകന്റെ പേരില്‍ ബാറിന് ലൈസന്‍സ് എടുത്തതെന്ന് നവാബ് മാലിക്ക് വെളിപ്പെടുത്തി. സമീര്‍ വാങ്കഡെയ്ക്ക് ആ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ല. അന്ന് മൈനറായിരുന്ന സമീര്‍ വാങ്കഡെയുടെ പേരില്‍ അനധികൃതമായാണ് ലൈസന്‍സ് സമ്പാദിച്ചതെന്നും നവാബ് മാലിക്ക് ആരോപിച്ചു.

മൂന്ന് ആരോപണങ്ങളാണ് വാങ്കഡെയ്ക്ക് എതിരെയുള്ളത്. അദ്ദേഹത്തിന് ജോലി തെറിപ്പിക്കാന്‍ ഇവ ധാരാളം മതിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ആര്യന്‍ കേസുമായി ബന്ധപ്പെട്ട പണം തട്ടിയെടുക്കല്‍ ആരോപണമാണ് ആദ്യത്തേത്. സര്‍ക്കാര്‍ ജോലി സമ്പാദിക്കുന്നതിനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തേത്. ബാര്‍ നടത്തുന്നു എന്നകാര്യം മറച്ചുവച്ചതാണ് മൂന്നാമത്തേത്.

ബാറിന്റെ ലൈസന്‍സ് എല്ലാ വര്‍ഷവും പുതുക്കുകയും ബാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബാറിന്റെ വാടക ഇനത്തില്‍ ലഭിച്ച തുക മാത്രമാണ് വാങ്കഡെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്നും നവാബ് മാലിക്ക് ആരോപിച്ചു. എന്നാല്‍ ബാര്‍ ഉണ്ടെന്ന വിവരം മറച്ചുവച്ചിട്ടില്ലെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.