വിശുദ്ധ കുർബ്ബാന ഏകീകരണത്തിനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് കോടതി ചെലവ് സഹിതം തള്ളി

വിശുദ്ധ കുർബ്ബാന ഏകീകരണത്തിനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് കോടതി ചെലവ് സഹിതം തള്ളി

കൊച്ചി : വിശുദ്ധ കുർബ്ബാന ഏകീകരണത്തിനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ എ.എം.ടി കൊടുത്ത ഹർജി ചെലവ് സഹിതം തള്ളി. 2021 നവംബർ 28-ാം തീയതി പ്രാബല്യത്തിൽ വരുന്ന സീറോ മലബാർ സഭയുടെ പരിഷ്ക്കരിച്ചതും ഏകീകൃതവുമായ കുർബാനക്രമം ദീർഘവർഷങ്ങളായി തുടരുന്ന ആചാരത്തിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും നടപ്പിലാക്കിയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് സൂചിപ്പിച്ചുമാണ് എറണാകുളം മുൻസിഫ് കോടതിയിൽ OS No.825/2021 ആയി ഹർജി ഫയൽ ചെയ്തത്. എം.എം.ടി. എന്ന സംഘടനയുടെ പേരിൽ റിജു കാഞ്ഞൂക്കാരനാണ് ഹർജി സമർപ്പിച്ചത്.

പുതിയ കുർബാനക്രമം നടപ്പാക്കുന്നത് ശാശ്വതമായി തടയണമെന്നതാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം. ഈ കേസിൽ ഒന്നാം പ്രതി എറണാകുളം- അങ്കമാലി അതിരൂപത , രണ്ടാം പ്രതി സീറോ മലബാർ സഭ തലവൻ മാർ ജോർജ്ജ് ആലഞ്ചേരി , മൂന്നാം പ്രതി മാർ ആന്റണി കരിയിൽ എന്നിവരാണ്.

പള്ളികളിലും സഭാ ആസ്ഥാനത്തും അരങ്ങേറിയ പ്രതിഷേധ സമരങ്ങൾ ക്രമസമാധാന പ്രശ്നം ഉണ്ടാക്കി കോടതിയിൽ നിന്നും സ്റ്റേ വാങ്ങിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടെ ആയിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. കേസിലെ പരാതിക്കാർ വിശ്വാസികളുടെ പ്രതിനിധികൾ അല്ലെന്ന് അറിയിച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ പ്രതിനിധികൾ ഈ കേസിൽ കക്ഷിചേർന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.