കരളിനെ സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ...!

കരളിനെ സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ...!


കരളിന്റെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാല്‍ കരളിനെ സംരക്ഷിക്കാം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിലും കരളിന് പ്രധാന പങ്കുണ്ട്. മഞ്ഞപ്പിത്തം, ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.
ഓട്‌സ്, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയ ഇലക്കറികള്‍ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു. ധാരാളമായി വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും. കരളിന്റെ ആരോഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം...
കാപ്പി...

കാപ്പി കുടിക്കുന്നത് ഫാറ്റി ലിവര്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കാപ്പിയുടെ സംരക്ഷണ ഫലങ്ങള്‍ അത് കരള്‍ എന്‍സൈമുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് 2014-ലെ ഒരു പഠനത്തിന്റെ പറയുന്നു. ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യത 44 ശതമാനം കുറയ്ക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണ്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ബ്രൊക്കോളി...

ഫാറ്റി ലിവര്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കും. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍...

സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'പോളിഫെനോള്‍സ്' എന്ന ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഓട്‌സ്...

ഓട്‌സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓട്‌സില്‍ ബീറ്റ-ഗ്ലൂക്കന്‍സ് എന്ന സംയുക്തം കൂടുതലാണ്. ഇത് കരളില്‍ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി...

വിഷ വസ്തുക്കളെ പുറന്തള്ളാന്‍ കഴിയുന്ന എന്‍സൈമുകളെ സജീവമാക്കാന്‍ വെളുത്തുള്ളി കരളിനെ സഹായിക്കുന്നു. കൂടാതെ, കരള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത സംയുക്തങ്ങളായ അല്ലിസിന്‍, സെലിനിയം എന്നിവയുടെ ഉയര്‍ന്ന അളവും ഇതില്‍ അടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.