പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗം വര്‍ഗീസ് ബേബി ആണ് വരന്‍. ഒരേപാര്‍ട്ടിക്കാരാണ് ഇരുവരും. എന്നാല്‍ പ്രണയവിവാഹമല്ലെന്ന് രേഷ്മ പറഞ്ഞു.
ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ പ്രത്യേകതകളും ഒരുപാടാണ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. ബേബി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗവും. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നെന്ന് രേഷ്മ പറഞ്ഞു.
ഇന്നലെയായിരുന്നു നിശ്ചയം. ഡിസംബര്‍ 26 ന് വൈകുന്നേരം നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹചടങ്ങുകള്‍. സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്മ. വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രണ്ടുപേരും കന്നിയങ്കം ജയിച്ചത്.
അരുവാപ്പുലം ഊട്ടുപാറ ബാര്‍ലിവടക്കേതില്‍ പി.എം. ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയിയുടെയും മിനിയുടെയും മകളായ രേഷ്മ മറിയം റോയി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.