ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ല: നിര്‍മല സീതാരാമന്‍

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ല: നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികരണം.

ഇതിലൂടെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ബില്‍ വഴി ഇന്ത്യ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനാണ് ശ്രമിക്കുന്നത്. 2018ലാണ് ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ നിലവില്‍ വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.