പഞ്ചസാരയുടെ ഉപയോഗം ലോകത്ത് ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഇന്ത്യയാണന്ന് റിപ്പോർട്ട്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുന്നു. പ്രതിശീർഷ ഉപഭോഗം ഉയർന്നാൽ പ്രതിപക്ഷം 5.2 ദശലക്ഷം ടണ്ണായി പഞ്ചസാരയുടെ ഉപയോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ ചൂണ്ടിക്കാട്ടി. പഞ്ചസാരയുടെ അമിതമായ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ മില്ലുകൾ ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രാജ്യത്തെ മധുരപലഹാരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങൾ വളരെയധികം നടക്കുന്നുണ്ട്. മസ്തിഷ്ക ശക്തി, പേശി ഊർജ്ജം, ശരീരകോശങ്ങളുടെ ശരിയായ പ്രവർത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രക്രിയകൾക്കും ഏറ്റവും ആവശ്യ ഘടകംമാണ് പഞ്ചസാര എന്ന് ഇന്ത്യൻ പഞ്ചസാര മിൽസ് അസോസിയേഷൻ അവകാശപ്പെടുന്നു.
പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികൾ. പഞ്ചസാരയിലെ കലോറി വേണ്ടത്ര കത്തിക്കാതിരികുകയോ വളരെയധികം കഴിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ശരീരഭാരം വർദ്ധിക്കുന്നതും മിൽസ് അസോസിയേഷൻ പറയുന്നു. ലോകത്ത് പഞ്ചസാര ഉൽപ്പാദനത്തിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
2019-20ൽ 5.65 ദശലക്ഷം ടൺ റെക്കോർഡ് കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് പഞ്ചസാരയ്ക്ക് ഉണ്ടായത്. ഉയർന്ന തോതിൽ മഴ ലഭിച്ചാൽ ഇനിയും ഉൽപാദനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.