സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയതിനെതിരെയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇക്കാര്യം ഉന്നയിച്ച് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കേസ് ക്രിസ്മസ് അവധിക്കു മുന്‍പ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാന സ്വഭാവമുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷം വരെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഓര്‍ഡിനന്‍സ് അനുസരിച്ച് രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മേധാവികള്‍ക്ക് വീണ്ടും മൂന്ന് വര്‍ഷം കൂടി സ്ഥാനത്ത് തുടരാം. കേന്ദ്ര ഏജന്‍സികളെ മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് നടപടി.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധിയും നീട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.