ഒമിക്രോണ്‍: രാജ്യാന്തര വിമാന സര്‍വീസുകള്‍ 15നു പുനരാരംഭിക്കില്ല; പിന്നീട് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം

ഒമിക്രോണ്‍: രാജ്യാന്തര വിമാന സര്‍വീസുകള്‍ 15നു പുനരാരംഭിക്കില്ല;  പിന്നീട് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിദേശ വിമാന സര്‍വീസുകള്‍ ഈ മാസം 15 മുതല്‍ പുനരാരംഭിക്കുമെന്ന ഉത്തരവ് ഇന്ത്യ മാറ്റി. ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം തീരുമാനം മാറ്റിയത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തിന് പിന്നാലെയാണ് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എതിര്‍ത്തിരുന്നു. വിമാന സര്‍വീസുകള്‍ നിറുത്തി വയ്‌ക്കാന്‍ വൈകിയതാണ് കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിമാന സര്‍വീസുകള്‍ പുനരാംരഭിക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് രാജ്യം പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.