പ്രശസ്‌ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി. എന്‍. കൃഷ്ണന്‍ ഒര്‍മ്മയായി

പ്രശസ്‌ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി. എന്‍. കൃഷ്ണന്‍ ഒര്‍മ്മയായി

ചെന്നൈ: പ്രശസ്‌ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ (92) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി 25000ല്‍ അധികം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാം വയസു മുതല്‍ വയലിന്‍ പഠിച്ചു. ഏഴാം വയസില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു.

ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം സഹോദരിയാണ്. കേന്ദ്ര സംഗീതനാടക അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1972ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.

കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങള്‍ എന്നറിയപ്പെട്ട മൂവരില്‍ ഒരാളായിരുന്നു. ചെന്നൈ മ്യൂസിക് അക്കാഡമിയില്‍ അദ്ധ്യാപകനായി ചേര്‍ന്ന കൃഷ്ണന്‍ പ്രിന്‍സിപ്പലായി വിരമിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായും പ്രവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.