മൊണാക്കോ : വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ 'വുമണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം മുന്‍ ഇന്ത്യന്‍ അത്‌ലറ്റിക് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ് കരസ്ഥമാക്കി. കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് അഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍, ബെംഗളൂരു കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.
തുടര്‍ച്ചയായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ കായിക താരവും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായികതാരവും അഞ്ജുവാണ്. വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.