ദുബായ്: ദുബായ് സെന്റ് മേരീസ് ചർച്ച് സീറോ മലബാർ കമ്മ്യൂണിറ്റി ഇന്ന് സീറോ മലബാർ ഡേ ആയി ആഘോഷിക്കുന്നു. ഇന്ന് വൈകുന്നേരം 4.30ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ കൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുക.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ മാർ. ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയും നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് അഡ്മിൻട്രേസ്റ്ററുമായ മെത്രാൻ പോൾ ഹിൻ്റർ ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യും. സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും തുടർന്ന് വിശുദ്ധ യൗസേപ്പിതാവിനെ ഓർമ്മിച്ച് കൊണ്ട് ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി ഒരുക്കിയ "ദി ഗാർഡിയൻ " ( വിത്ത് എ ഫാദേഴ്സ് ഹാർട്ട് ) എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുന്നതാണ്.
വി.കുർബ്ബാനയും പൊതുസമ്മേളനവും മറ്റെല്ലാ പരിപാടികളും സൂം, യു ടൂബ് വഴിയാണ് നടത്തുന്നത്. ലിങ്ക് താഴെ ചേർക്കുന്നു. https://us02web.zoom.us/j/87597655088?pwd=dXNZWnVFU1JCV3BOak5YZ1VRQWl5QT09
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.