വാഷിങ്ടണ്‍ ഡി.സി: വീടിനുള്ളില്‍ നുഴഞ്ഞുകയറിയ പാമ്പുകളെ ഓടിക്കാന്‍ പുകയിട്ടപ്പോള്‍ നഷ്ടമായത് 10000 സ്‌ക്വയഫീറ്റ് വീട്. വീട്ടില്‍ പാമ്പുകളുടെ ശല്യം സഹിക്കാതായപ്പോള്‍ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ഉടമയുടെ ശ്രമം. എന്നാല്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് സമീപത്തുവച്ച് പുകയിട്ടപ്പോള്‍ ആളി വീട്ടിലെ വസ്തുക്കളിലേക്കു പടരുകയും വീട് മൊത്തത്തില്‍ തീപിടിക്കുകയുമായിരുന്നു. 13.55 കോടി രൂപ (18 ലക്ഷം യു.എസ്. ഡോളര്‍) മുടക്കി അടുത്തിടെ വാങ്ങിയ വീടാണ് കത്തിയമര്‍ന്നത്.
അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മേരിലാന്‍ഡിലെ പൂള്‍സ്‌വില്ലയിലാണ് സംഭവം. പാമ്പിനെ തുരത്താന്‍ വീട്ടുടമ പുകയിടുകയായിരുന്നു. കത്തിച്ച കല്‍ക്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത്. തീ പടര്‍ന്ന് വീട് കത്തിയമരുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷം ഡോളറിലധികം നഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാമ്പുകള്‍ക്ക് അപകടത്തില്‍ എന്ത് സംഭവിച്ചുവെന്ന കാര്യവും വ്യക്തമല്ല.
ബേസ്‌മെന്റില്‍നിന്ന് പടര്‍ന്നുതുടങ്ങിയ തീയണക്കാന്‍ 75 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
ട്വിറ്ററിലൂടെ തീ പടര്‍ന്ന വീടിന്റെ നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പാമ്പുകളെ പിടികൂടാന്‍ മറ്റ് പല സുരക്ഷിത മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.