ലോകത്തെ ഒന്നാം നമ്പര്‍ ധനികന്‍ എലോണ്‍ മസ്‌ക് രാജിക്ക് ഒരുങ്ങുന്നു

ലോകത്തെ ഒന്നാം നമ്പര്‍ ധനികന്‍ എലോണ്‍ മസ്‌ക് രാജിക്ക് ഒരുങ്ങുന്നു


ലോകത്തെ ഒന്നാം നമ്പര്‍ ധനികന്‍ എലോണ്‍ മസ്‌ക് ജോലി മതിയാക്കാന്‍ ആഗ്രഹിക്കുന്നതായുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനി ഒരു ഇന്‍ഫ്‌ളുവന്‍സര്‍ മാത്രമായിരിക്കാനാണ് താത്പര്യം എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ടെസ്ല കമ്പനിയുടെ സിഇഒയാണ് മസ്‌ക്.

ട്വിറ്ററില്‍ സജീവമായ ഒരാളെന്ന നിലയില്‍ എലോണ്‍ മസ്‌കിത് കാര്യമായാണോ കളിയായാണോ പറഞ്ഞതെന്ന് ഇപ്പോഴും ബിസിനസ് ലോകത്തിന് വ്യക്തമായിട്ടില്ല. ടെസ്ലയ്ക്ക് പുറമെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇദ്ദേഹം.

നേരത്തെ തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് ഇദ്ദേഹം പറഞ്ഞിരുന്നു. രാവു പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരല്‍പ്പ സമയം വെറുതെയിരിക്കാനായെങ്കില്‍ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകള്‍.

കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കണോയെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകള്‍ വേണമെന്ന് മറുപടി കുറിച്ചിരുന്നു. പിന്നാലെ 12 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ അദ്ദേഹം വില്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.