ലക്ഷം മറികടന്ന് സ്വര്‍ണം: ഇന്ന് കൂടിയത് 1760 രൂപ; ഒരു പവന്റെ വില 1,01,600 രൂപ

ലക്ഷം മറികടന്ന്  സ്വര്‍ണം:  ഇന്ന് കൂടിയത്  1760 രൂപ; ഒരു പവന്റെ വില 1,01,600 രൂപ

കൊച്ചി: സ്വര്‍ണ വില ഒരു ലക്ഷം രൂപ കടന്നു. 1,01,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നല്‍കണം. ഒരു പവന്‍ സ്വര്‍ണത്തിന് 1760 രൂപയാണ് ഇന്ന് കൂടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വിലയില്‍ ഇത്രയും ഉയരുന്നത്. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ വില നല്‍കേണ്ടി വരും.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില 200 രൂപ വര്‍ധിച്ച് 10,525 രൂപയായി. ഇതോടൊപ്പം വെള്ളി വിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 220 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നക്ഷേപകര്‍ കരുതുന്നതാണ് സ്വര്‍ണത്തിന് കരുത്തേകുന്നത്.

സംഘര്‍ഷ ഭരിതമായ ആഗോള സാഹചര്യത്തില്‍ ഡോളറിന് ആകര്‍ഷകമായ ബദലാണ് സ്വര്‍ണം. യു.എസ് ഡോളര്‍ സംഭരിക്കുന്നതില്‍ നിന്ന് മാറി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വര്‍ണത്തിന് ഡിമാന്റ് കൂട്ടുന്നു.

ആഭ്യന്തര വിപണിയില്‍ ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ ചെറിയ ഇടിവുണ്ടെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ താല്‍പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവില്‍ സ്വര്‍ണ നാണയങ്ങളും സ്വര്‍ണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകര്‍ വാങ്ങുന്നുണ്ട്.

ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചത്, ഓഹരി വിപണിയിലെ അസ്ഥിരത തുടങ്ങിയവയും സ്വര്‍ണ വില കൂടാനുള്ള കാരണങ്ങളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.