റിയല്‍ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നിക്ഷേപം; കള്ളപ്പണം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയെന്ന് ഇ.ഡി

റിയല്‍ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നിക്ഷേപം; കള്ളപ്പണം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയെന്ന് ഇ.ഡി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയെന്ന് ഇ ഡി. നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിര്‍ണ്ണായക തെളിവുകള്‍ പിടിച്ചെടുത്തു. റിയല്‍ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നിക്ഷേപം ഉണ്ടെന്നും ഇ ഡി വ്യക്തമാക്കി. വിദേശത്തെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇ ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നിലവിലെ റെയ്ഡ്.

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.

മൂവാറ്റുപുഴയില്‍ പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു വെച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം തമര്‍ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.