നാല്പത്തിരണ്ടാം മാർപാപ്പ വി. ബോനിഫസ് (കേപ്പാമാരിലൂടെ ഭാഗം-43)

നാല്പത്തിരണ്ടാം മാർപാപ്പ വി. ബോനിഫസ്  (കേപ്പാമാരിലൂടെ ഭാഗം-43)

സോസിമസ് മാര്‍പ്പാപ്പയുടെ ഭൗതീകശരീരം അടക്കം ചെയ്തയുടനെ റോമിലുണ്ടായിരുന്ന ഡീക്കന്മാര്‍ ഏതാനും വൈദികരോടൊപ്പം ചേര്‍ന്ന് ലാറ്ററന്‍ ബസിലിക്കയില്‍ സമ്മേളിച്ച് മാര്‍പ്പാപ്പയുടെ മുഖ്യ ഡീക്കനായിരുന്ന എൗലേലിയസിനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഭൂരിഭാഗം വൈദികരും ആത്മായരും തെയഡോറയുടെ ബസിലിക്കയില്‍ സമ്മേളിച്ച് വയോധികനായ ബോനിഫസിനെ വി. പത്രോസിന്റെ പിന്‍ഗാമിയും തിരുസഭയുടെ നാല്പത്തിരണ്ടാമത്ത മാര്‍പ്പാപ്പയുമായി ഏ.ഡി. 418 ഡിസംബര്‍ 28-ാം തീയതി തിരഞ്ഞെടുത്തു. റോമില്‍ പുരോഹിതനായിരുന്ന അദ്ദേഹം ഇന്നസെന്റ് മാര്‍പ്പാപ്പയുടെ പ്രതിനിധിയായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെട്ട വ്യക്തിയായിരുന്നു. എൗലേലിയസും ബോനിഫസും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എൗലേലിയസ് ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് റോമിന്റെ മെത്രാനെ അഭിഷേകം ചെയ്യുവാന്‍ അധികാരമുള്ള ഓസ്തിയായുടെ മെത്രാനാല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എന്നാല്‍ വി. മര്‍സെല്ലൊയുടെ ദേവാലയത്തില്‍വെച്ച് ഒമ്പത് മെത്രാന്മാരുടെ സാന്നിധ്യത്തില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ലാറ്ററന്‍ ബസിലിക്ക എൗലേലിയസ് പക്ഷക്കാര്‍ കൈവശം വെച്ചിരുന്നതിനാല്‍ വി. പത്രോസിന്റെ ബസിലിക്കയില്‍വെച്ച് റോമിന്റെ മെത്രാനായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു.

റോമിന്റെ പ്രീഫെക്ടായ സിമാക്കൂസ് എൗലേലിയസിനെ പിന്തുണയ്ക്കുകയും തന്റെ തീരുമാനം പാശ്ചാത്യസാമ്രാജ്യത്തിന്റെ ഗവര്‍ണ്ണറായ ഹൊണൊരിയസിനെ അറിയിക്കുകയും ചെയ്തു. തത്ഫലമായി, ബോനിഫസ് പാപ്പയോട് റോം വിട്ടുപോകുവാന്‍ കല്പിച്ചു. എതിര്‍പ്പോടെയാണെങ്കിലും  അദ്ദേഹത്തിന് പ്രസ്തുത കല്പന അനുസരിക്കേണ്ടിവന്നു. എന്നാല്‍ ബോനിഫസ് പാപ്പായ്ക്ക് റോമിലും രാജസദസ്സിലുമായി ഭരണാധികാരിയുടെ സഹോദരിയടക്കം ധാരളം സുഹൃത്തുകളും പിന്തുണയ്ക്കുന്നവരുമുണ്ടായിരുന്നു. റോമിലെ ഭൂരിഭാഗം വൈദികരും ബോനിഫസ് പാപ്പയ്ക്കുവേണ്ടി ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്ന് അദ്ദേഹം രണ്ടു മെത്രാന്മാരെയും റവേന്നയിലേക്ക് ഒരു സിനഡിനായി വിളിപ്പിച്ചു. പക്ഷെ പ്രസ്തുത സിനഡ് ഈ കാര്യങ്ങളിൽ തീരുമാനമൊന്നുമാകാതെ പിരിയുകയാണുണ്ടായത്. വീണ്ടും പ്രശ്‌ന പരിഹാരത്തിനായി ഏ.ഡി. 419 ജൂണ്‍ 13-ാം തീയതി സ്‌പോളെറ്റോ എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടപ്പെട്ടു. പ്രസ്തുത കൗണ്‍സിലില്‍ ആഫ്രിക്കയില്‍നിന്നും ഗൗളില്‍ നിന്നുമുള്ള മെത്രാന്മാര്‍ സന്നിഹിതരായിരുന്നു. പ്രസ്തുത കൗണ്‍സില്‍ വെച്ച് ചക്രവര്‍ത്തി ബോനിഫസ് പാപ്പായോടും എൗലേലിയസിനോടും റോം വിട്ടുപോകുവാന്‍ കല്പിച്ചു. ബോനിഫസ് പാപ്പ കല്പന അംഗീകരിച്ചുവെങ്കിലും എൗലേലിയസ് രാജകല്പന അംഗീകരിക്കുവാന്‍ തയ്യാറായില്ല. മാത്രമല്ല അദ്ദേഹം റോമില്‍ കലാപങ്ങള്‍ക്കു ആരംഭം കുറിച്ചു. അത് റോമില്‍ ക്രമസാമധനനില തന്നെ തകരാറിലാക്കി. ഇതില്‍ ക്ഷുഭിതനായ ചക്രവര്‍ത്തി നഗരത്തില്‍ നിന്ന് എൗലേലിയസിനെ നിഷ്‌കാസിതനാക്കുവാന്‍ കല്പിക്കുകയും ബോനിഫസ് പാപ്പായെ നിയമപ്രകാരമുള്ള റോമിന്റെ മെത്രാനായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു.

തന്റെ മുന്‍ഗാമിയായ സോസിമസ് മാര്‍പ്പാപ്പ വഴി സഭയില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കുവാന്‍ പ്രത്യേക ശ്രദ്ധ ബോനിഫസ് മാര്‍പ്പാപ്പ നല്‍കി. അര്‍ള്‍സില്‍ പേപ്പല്‍ വികാരിയത്ത് സ്ഥാപിച്ചതു വഴി സംജാതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍സില്ലെസിലെയും വീയെന്നയിലെയും നര്‍ബോണയിലെയും സഭാസമൂഹങ്ങള്‍ക്കുണ്ടായിരുന്ന മെത്രാപ്പോലിത്തന്‍ അധികാരങ്ങള്‍ അദ്ദേഹം പുനഃസ്ഥാപിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിന്റെ അവകാശവാദങ്ങളില്‍ നിന്നും ഇല്ലിറിക്കും പ്രവശ്യയെ പ്രതിരോധിക്കുകയും ഇല്ലിറിക്കും പേപ്പല്‍ അധികാരത്തിന്‍ കീഴില്‍ വരുന്ന പ്രവശ്യയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്ത് രൂപപ്പെട്ട പാഷണ്ഡതയായ പെലെജിയസിത്തില്‍ നിന്നും തിരുസഭയെ രക്ഷിക്കുന്നതിനായുള്ള വി. അഗസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മാര്‍പ്പാപ്പ പൂര്‍ണ്ണ പിന്തുണ നല്‍കുകയും യാഥാസ്ഥിതക പഠനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.

മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിന്റെയും അധികാരത്തിന്റെയും ശക്തനായ വാക്താവായിരുന്നു ബോനിഫസ് മാര്‍പ്പാപ്പ. പ്രശസ്തമായ ലത്തിന്‍ തത്വമായ "Roma locuta est causa finita est", അതായത് പരിശുദ്ധ സിംഹാസനം ഒരിക്കല്‍ തീരുമാനിച്ച കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നത് തെറ്റാണ് എന്ന് അര്‍ത്ഥം വരുന്ന "റോം സംസാരിച്ചാല്‍ ആ കാര്യം സമാപ്തിയിലെത്തി"- യെന്ന തത്വത്തിന്റെ ഉപജ്ഞേതാവായിരുന്നു ബോനിഫസ് പാപ്പ. ഏ.ഡി. 422 സെപ്തംബര്‍ 4-ാം തീയതി ബോനിഫസ് മാര്‍പ്പാപ്പ കാലം ചെയ്തു.

Zosimus was succeeded by St. Boniface I on December 28, 418. There was a lot of drama surrounding his election. Deacons and presbyters occupied the Lateran shortly after Zosimus’s burial and elected Eulalius, who had been Zosimus’s head deacon, as Zosimus’s successor. The next day a rival group elected Boniface, an aged presbyter. Since the consecrations occurred simultaneously even though the elections did not, a large dispute erupted. The Prefect recognized Eulalius as pope and sent his decision to the emperor, but the emperor made no decision immediately. Instead, he called a synod that was to meet at Spoleto on June 13, 419, and ordered both candidates for the papacy to stay out of Rome in the meantime. When Eulalius entered Rome on March 18, he forfeited the support of the authorities and the emperor recognized Boniface as pope on April 3, 419. Boniface, who forcefully countered Pelagianism, died on September 4, 422.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.