വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം മതസ്ഥർക്ക് പ്രത്യേക പ്രാർത്ഥനാമുറി: വാർത്തകളിലെ യാഥാർഥ്യം വിവരിച്ച് മാർ ആൻഡ്രൂസ് താഴത്ത്

വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം മതസ്ഥർക്ക് പ്രത്യേക പ്രാർത്ഥനാമുറി: വാർത്തകളിലെ യാഥാർഥ്യം വിവരിച്ച് മാർ ആൻഡ്രൂസ് താഴത്ത്

വത്തിക്കാൻ സിറ്റി: വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം മതസ്ഥർക്കായി പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത ആധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്.

വത്തിക്കാനിൽ പഠിക്കാനും ​ഗവേഷണത്തിനുമായെത്തുന്ന മുസ്ലീം സഹോദരങ്ങൾക്ക് താൽകാലികമായാണ് മുറി അനുവദിച്ചത്. അത് ഒരു സ്ഥിര സംവിധാനമല്ല. ഇതിൽ വത്തിക്കാൻ അധികാരികൾ ഒരു അം​ഗീകാരം നൽകിയിട്ടില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

അത് ഒരു പൊതു മുറിയാണ് അവിടെ ആർക്ക് വന്നാലും പ്രാർത്ഥിക്കാം. വത്തിക്കാനിൽ മുസ്ലീം മതസ്ഥർക്കായി പ്രാർത്ഥനാ മുറി തുറന്നതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയോടെ പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങൾക്കും വാർത്തകൾ‌ക്കും അവസാനമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.