ന്യൂഡല്‍ഹി: കേസുകള്‍ ഇനി കോടതിയില്‍ എത്തിക്കാകെ ഒത്തുതീര്‍പ്പാക്കാം. സിവില്‍, വാണിജ്യ, കുടുംബ തര്‍ക്കങ്ങളുമായി ഇനി കോടതിയില്‍ കയറി ഇറങ്ങേണ്ടി വരില്ല. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിര്‍ദേശിക്കുന്ന മധ്യസ്ഥതാ ബില്‍ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ബില്ലിന് അനുമതി നല്‍കിയിരുന്നു.
കുടുംബ തര്‍ക്കങ്ങള്‍, സമൂഹത്തിന്റെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കുന്ന വിഷയങ്ങള്‍ എന്നിവയില്‍ സമൂഹ മധ്യസ്ഥതയ്ക്കും വിദേശ രാജങ്ങളിലെ കമ്പനികള്‍, വ്യക്തികള്‍ എന്നിവരുള്‍പ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങള്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയ്ക്ക് വിടാം.
കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ അംഗീകാരവും രജിസ്ട്രേഷനുമുള്ള മധ്യസ്ഥര്‍, മധ്യസ്ഥരെ നിയോഗിക്കാന്‍ സേവന ദാതാക്കള്‍, ഒത്തു തീര്‍പ്പു കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അതോറിറ്റി, ഇവയ്‌ക്കെല്ലാം മേല്‍നോട്ടം വഹിക്കാനും നയ രൂപവല്‍കരണത്തിനും നിര്‍ദേശത്തിനുമായി ദേശീയ തലത്തില്‍ മീഡിയേഷന്‍ കൗണ്‍സില്‍ എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം ദേശീയ കൗണ്‍സിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.
തര്‍ക്കങ്ങളില്‍ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് കീഴ്ക്കോടതികളില്‍ മാത്രം നാലുകോടിയിലേറെ കേസുകള്‍ തീര്‍പ്പാകാതെയുണ്ട്. ഹൈക്കോടതികളില്‍ 56 ലക്ഷവും സുപ്രീം കോടതിയില്‍ എഴുപതിനായിരവും കേസുകളാണ് വിധി പറയാനായി ഉള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമ കമ്മിഷനും ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.