വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദി ആചരണം

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദി ആചരണം

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദി വെള്ളിയാഴ്ച രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ ആചരിച്ചു. മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ആഗസ്റ്റിന്‍ കുറ്റിയാനിയില്‍, ഫാ. ജോണ്‍ പാക്കറമ്പേല്‍ എന്നിവര്‍ പങ്കെടുത്തു.

ഗിരീഷ് ശാന്തിപുരം എഴുതി ദീപനാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'കാലത്തിന് മുമ്പേ നടന്ന കുഞ്ഞച്ചന്‍' എന്ന പുസ്തകം മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പില്‍ രാമപുരം പള്ളിയുടെ മുന്‍ വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിന് നല്‍കി പ്രകാശനം ചെയ്തു. ശതാബ്ദിയുടെ ഭാഗമായി കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് വേണ്ടി ഡ്രോപ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ പുറത്തിറക്കുന്ന രണ്ട് സംഗീത ആല്‍ബങ്ങളില്‍ രണ്ടാമത്തെ ആല്‍ബം 'നൂറിന്‍ നിറവില്‍ കുഞ്ഞച്ചന്‍' റിലീസ് ചെയ്തു.


ഗിരീഷ് ശാന്തിപുരം എഴുതിയ 'കാലത്തിന് മുമ്പേ നടന്ന കുഞ്ഞച്ചന്‍' എന്ന പുസ്തകം മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പില്‍ രാമപുരം പള്ളിയുടെ മുന്‍ വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിന് നല്‍കി പ്രകാശനം ചെയ്യുന്നു.

രാമപുരം സെന്റ്. ആഗസ്റ്റിന്‍സ് എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് അഖില കേരള വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ അനുസ്മരണ പ്രസംഗ മത്സരം നടത്തി. 'കുഞ്ഞച്ചനും ക്രൈസ്തവ പൗരോഹിത്യവും' എന്നതായിരുന്നു വിഷയം. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, സിജി സെബാസ്റ്റ്യന്‍, സാബു ജോര്‍ജ്, ഡോ. റോയി വര്‍ഗീസ്, ബോസ്‌കോ തേവര്‍പറമ്പില്‍ എന്നിവരും അധ്യാപകരുമാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.