ഓർത്തോപീഡിക് നാവിഗേറ്റർ: മലയാളി ഡോക്ടർമാർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

ഓർത്തോപീഡിക് നാവിഗേറ്റർ: മലയാളി ഡോക്ടർമാർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

ദുബായ് :പി ജി ഓർത്തോപീഡിക് വിദ്യാർത്ഥികൾക്ക് സഹായകരമായി മലയാളികളായ- ഡോക്ടർമാർ എഴുതിയ മെഡിക്കൽ പുസ്തകം പ്രകാശനം ചെയ്തു. ഓർത്തോപീഡിക് നാവിഗേറ്റർ എന്ന പേരിലാണ് പഠന- പുസ്തകം. ഈ രംഗത്തെ ശ്രദ്ധേയ ഡോക്ടർമാരായ ഡോ. ഫെബിൻ അഹ്‌മദ്‌, ഡോ.ജേക്കബ് ഐപ്‌, ഡോ. ജേക്കബ് ഈപ്പൻ എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്.

കഴിഞ്ഞ ദിവസം ഐപിഎ സംഘടിപ്പിച്ച യുഎഇ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ വെച്ച് മുൻ മന്ത്രിയും, അജ്മാൻ റൂൾസ് കോർട്ട് മേധാവിയുമായ ശൈഖ്‌ ഡോ.മാജിദ് ബിൻ സയീദ് അൽനുഐമി തമിഴ് നടൻ വിജയ് സേതുപതിയ്‌ക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു .എം എ അഷ്‌റഫ്‌ അലി,ജബ്ബാർ ഹോട്പാക്ക്, ബഷീർ പാൻ ഗൾഫ്,കെ പി ഹുസൈൻ,ജമീൽ മുഹമ്മദ്,റിയാസ് കിൽട്ടൻ,തങ്കച്ചൻ മണ്ഡപത്തിൽ,ഡോ ഹിബാ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ജേയി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഗ്രന്ഥം ആമസോണിൽ ലഭ്യമാവും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.