ഷാർജ: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്മാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം എന്ന ആവശ്യവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ റണ്ണിനായുള്ള ഓട്ടത്തിനിടെ ശക്തമായ ത്രോ ധവാല്‍ കുല്‍ക്കര്‍ണിയുടെ ഹെല്‍മറ്റില്‍ പതിച്ചതോടെയാണ് സച്ചിന്‍ ആവശ്യം ഉന്നയിച്ചത്. ഈ ഐപിഎല്ലില്‍ രണ്ടാം തവണയാണ് ഓട്ടത്തിനിടെ ബാറ്റ്സ്‌മാന്‍മാരുടെ ഹെല്‍മറ്റില്‍ ത്രോ പതിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഹോള്‍ഡറുടെ യോര്‍ക്കര്‍ ലോങ് ഓണിലേക്ക് അടിച്ചകറ്റി ഓടുകയായിരുന്നു കുല്‍ക്കര്‍ണി, എന്നാല്‍ രണ്ടാം റണ്‍സിനായുള്ള ഓട്ടത്തിനിടെ ശക്തമായ ത്രോ കുല്‍ക്കര്‍ണിയുടെ ഹെല്‍മറ്റിലാണ് കൊണ്ടത്. ഹെല്‍മറ്റിന്‍റെ പിന്‍ഭാഗം തകര്‍ന്നെങ്കിലും താരം പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹെല്‍മറ്റ് താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഐസിസി തയ്യാറാകണം എന്ന ആവശ്യം സച്ചിന്‍ ഉന്നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.