വത്തിക്കാന്‍ സിറ്റി : റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ അജപാലക ശ്രേഷ്ഠരില്‍ പ്രമുഖനായ ഹിലേരിയന്‍ മെത്രാപ്പോലീത്ത വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.മാര്‍പാപ്പയുടെ പ്രതിവാര ജനറല്‍ ഓഡിയന്‍സിന് മുമ്പായിരുന്നു ഇരു സഭകളും തമ്മിലുള്ള ആത്മീയ സൗഹൃദം ഊട്ടിവളര്‍ത്തുന്ന കൂടിക്കാഴ്ച.
പോള്‍ ആറാമന്‍ ഹാളിലെ പഠന മുറിയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും വോലോകോളാംസ്‌കിലെ ഹിലേരിയന്‍ അല്‍ഫെയേവ മെത്രാപ്പോലീത്തയുമായുള്ള ചര്‍ച്ച. രണ്ട് സഭകള്‍ക്കും ഉത്ക്കണ്ഠയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു.
തന്റെ 85-ാം ജന്മദിന വേളയില്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായ പാത്രിയര്‍ക്കീസ് കിറില്‍ അയച്ച സന്ദേശത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഹിലേരിയന്‍ മെത്രാപ്പോലീത്ത വഴി നന്ദി പറഞ്ഞു. 2016-ല്‍ ഹവാനയില്‍ തങ്ങള്‍ കൂടിക്കണ്ടപ്പോള്‍ നടത്തിയ സാഹോദര്യ സംഭാഷണം നന്ദിയോടെ അനുസ്മരിച്ചു. 75-ാം ജന്മദിനം അടുത്തിടെ ആഘോഷിച്ച പാത്രിയര്‍ക്കീസിനോടും റഷ്യന്‍ സഭയോടുമുള്ള തന്റെ വാത്സല്യവും അടുപ്പവും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടമാക്കി.കൂടിക്കാഴ്ചയ്ക്കുശേഷം മാര്‍പാപ്പയും മെത്രാപ്പോലീത്തയും ഉപഹാരങ്ങള്‍ കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.