മാഡ്രിഡ്: ജ്യേഷ്ഠന്റെ തലയില്‍ ശീര്‍ഷാസന നിലയില്‍ അനുജന്‍; ഈ ഇരട്ട ദേഹങ്ങള്‍ ബാലന്‍സ് തെറ്റാതെ 53 സെക്കന്റ് കൊണ്ട് ചവുട്ടിക്കയറിയത് 100 പടികള്‍. വിയറ്റ്‌നാംകാരായ സഹോദരന്‍മാര്‍ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി കയറിച്ചെന്നത് ഗിന്നസ് ലോക റെക്കോഡിലേക്ക്്.
സ്പെയിനിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു 37 കാരനായ ജിയാങ് ക്വോക് കോ, 32 കാരനായ ജിയാങ് ക്വോക് എന്‍ഗിപ്പ് ദ്വയത്തിന്റെ സാഹസിക അഭ്യാസം. 2018 ല്‍ പെറുവിയിന്‍ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയല്‍ യെയ്കേറ്റ് സാവേന്ദ്രയും സൃഷ്ടിച്ച റെക്കോഡ് അവര്‍ തകര്‍ത്തു. 2016 ല്‍ ഇതേ വിയറ്റ്നാം സഹോദരന്‍മാര്‍ തീര്‍ത്ത റെക്കോഡാണ് അന്ന് പാബ്ലോയും ജോയലും ചേര്‍ന്നു തകര്‍ത്തത്. 2016 ല്‍ 90 പടികള്‍ 52 സെക്കന്‍ഡു കൊണ്ടാണ് ഇരുവരും താണ്ടിയത്.
സര്‍ക്കസ് അഭ്യാസികളായ ജിയാങ് ക്വോക് സഹോദരങ്ങളുടെ പ്രകടനം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.വര്‍ഷങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഈ അപൂര്‍വ്വ നേട്ടം. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കഠിനപരിശീലനത്തിനിടയ്ക്ക് മാനസികസമ്മര്‍ദ്ദം ഇരുവരെയും വേട്ടയാടിയിരുന്നു.ഇതെല്ലാം തരണം ചെയ്ത് റെക്കോഡ് നിറുകയിലെത്തിയതിന്റെ സന്തോഷത്തിലാണവര്‍.
കത്തീഡ്രലിന് 90 പടികളേ ഉണ്ടായിരുന്നുള്ളൂ. ഇരുവരുടേയും അഭ്യാസപ്രകടനത്തിന് മുന്‍പായി 10 പടികള്‍ കൂടി ചേര്‍ക്കുകയായിരുന്നു. പുതിയ പടികള്‍ പഴയവയേക്കാള്‍ വ്യത്യസ്തമായിരുന്നു.ഉയരവും നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും വ്യത്യസ്തമായതിനാല്‍ പുതുതായി നിര്‍മ്മിച്ച പടികള്‍ കയറാന്‍ അധികം പരിശീലനം വേണ്ടിവന്നെന്ന് സഹോദരന്‍മാര്‍ പറഞ്ഞു.
https://www.facebook.com/TV8it/videos/358730898025500/
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.