വാഷിംഗ്ടണ്‍: സ്വകാര്യതാ ലംഘനം ആരോപിച്ച ഗൂഗിളിനെതിരായ കേസില്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്റെ മേധാവി സുന്ദര്‍ പിച്ചൈയെ ചോദ്യം ചെയ്യാനുള്ള ഉത്തരവിട്ട് കോടതി. ഗൂഗിള്‍ കമ്പനിയുടെ പരമാധികാരിയായ പിച്ചൈയെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജി അനുമതി നല്‍കിയിരിക്കുന്നത്.
ജൂണ്‍ 2020 ലാണ് 5 ദശലക്ഷം ഡോളര്‍ നഷ്ട പരിഹാര ആവശ്യവുമായി ഇത് സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തത്. ഗൂഗിള്‍ ബ്രൗസിംഗില്‍ മികച്ച സ്വകാര്യത ഉറപ്പാക്കുന്നുവെന്നവകാശപ്പെടുന്ന 'ഇന്‍കോഗ്നിറ്റോ' മോഡില്‍ സെര്‍ച്ച് ചെയ്യുമ്പോഴും ഉപയോക്താവിന്റെ വിവരങ്ങള്‍ ഗൂഗിളിന് ലഭിക്കുന്നുവെന്ന് ആരോപിച്ചുള്ളതാണ് കേസ്.
ഗൂഗിള്‍ മേധാവിയായ പിച്ചൈക്ക് ഈ സ്വകാര്യത ലംഘനത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പരാതിയില്‍ ആരോപിക്കുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. അതേ സമയം പിച്ചൈയെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അത് അനാവശ്യമാണെന്നും ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. പരാതിക്കാരന്റെ ആശങ്ക ന്യായമാണെങ്കില്‍ കമ്പനി തീര്‍ച്ചയായും പ്രതികരിക്കുമെന്നും ഗൂഗിള്‍ വക്താവ് ജോസ് കസ്റ്റാനെഡ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.