ചരിത്രം തിരുത്താൻ ഡൽഹി; വീണ്ടും കിരീടമേറ്റാൻ മുംബൈ

ചരിത്രം തിരുത്താൻ ഡൽഹി; വീണ്ടും കിരീടമേറ്റാൻ മുംബൈ

ദുബായ്: 13–ാം സീസണിൽ ആവേശം നിറച്ച് ആദ്യ ക്വാളിഫയറിൽ ഇന്ന് മുംബൈ – ഡൽഹി പോരാട്ടം. ടൂർണമെന്റ് ഫേവറിറ്റുകളെന്നു വിലയിരുത്തപ്പെടുന്ന 2 ടീമും ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുമ്പോൾ ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ ഉറപ്പിക്കും. തോൽക്കുന്ന ടീം ബാംഗ്ലൂർ-ഹൈദരാബാദ് എലിമിനേറ്റർ മത്സരവിജയികളെ 2-ാം ക്വാളിഫയറിൽ തോൽപിച്ചാൽ ഫൈനലിലെത്താം.

ഈ സീസണിൽ മുംബൈക്കെതിരെ ഉള്ള 2 കളികളും ഡൽഹി അമ്പേ പരാജയപെട്ടിരുന്നു. മുംബൈ 5 തവണ പ്ലേയോഫ്‌ കളിച്ചതിൽ 4 തവണയും ചാംപ്യന്മാരായി; എന്നാൽ ആറു തവണ പ്ലേഓഫ് കളിച്ചിട്ടുള്ള ഡൽഹി ആകെ ഒരു മത്സരം മാത്രമാണ് വിജയിച്ചിട്ടുള്ളത്.

കണക്കുകൾ നോക്കിയാൽ മുംബൈക്ക് ഫൈനലിലോട്ടു പാട്ടും പാടി കേറി പോകാം, പക്ഷേ കണക്കുകൾ അത് തീർക്കാനുള്ളത് തന്നെയാണെന്ന് ഡൽഹിക്കു നന്നായി അറിയാം അതിനാൽ ഇന്ന് ഏതു വിധേയനേയും ജയിക്കാനെ ഡൽഹി ശ്രമിക്കു. മുംബൈയുടെ കരുത്തു ബുംറയും ബോൾട്ടും‌ ചാഹറും അടങ്ങുന്ന ബൗളിംഗ് നിരയാണ് അതിനൊപ്പം രോഹിതും ഹാർദികും പൊള്ളാർഡും തിളങ്ങിയാൽ മുംബൈയെ പിടിച്ചു കെട്ടാൻ ഡൽഹിക്കു സാധിക്കില്ല.

ഡൽഹിയുടെ പ്രതീക്ഷ മുഴുവൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരിലും റബാദയിലും ആണ്. സ്ഥിരതയുള്ള ബാറ്റിംഗ് ആണ് ഇപ്പോൾ ശ്രേയസ് കാഴ്ച വയ്ക്കുന്നത്. റബാദയാണ് ഈ സീസണിലെ ടോപ് ബൗളർ. ഏതു വമ്പൻ ടീമിനെയും അവരുടേതായ ദിവസങ്ങളിൽ അടിച്ചു നിലം പരിശാക്കാൻ ഡൽഹിക്കു സാധിക്കും. കന്നിക്കിരീടത്തിനായുള്ള ഡൽഹിയുടെ ഓട്ടം ഈ സീസണിൽ തീരുമെന്ന് പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.