കൊച്ചി: ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹന ഉടമ തന്റെ വാഹനം വില്‍ക്കുകയാണെങ്കില്‍ ലിങ്ക് ചെയ്ത ഫാസ്ടാഗ് ക്യാന്‍സല്‍ ചെയ്യാന്‍ മറക്കരുത്. കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ പുതിയ ഉടമ നിങ്ങളുടെ ഫാസ്ടാഗ് ഉപയോഗിക്കുന്നത് തുടരുകയും നിങ്ങളുടെ പ്രീപെയ്ഡ് വാലറ്റില്‍ നിന്ന് പണം നഷ്ടമാകുകയും ചെയ്യും.
മാത്രമല്ല നിങ്ങളുടെ വാഹനവുമായി ഇതിനകം ഒരു ഫാസ്ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ വാഹനം വാങ്ങിയ ആള്‍ക്ക് പുതിയ ഫാസ്ടാഗ് നേടാനും കഴിയില്ല.
ഫാസ്ടാഗ് എങ്ങനെ റദ്ദാക്കാം?
വ്യത്യസ്ത ഫാസ്ടാഗ് ഇഷ്യു ചെയ്യുന്നവര്‍ അവരുടെ ഉപയോക്താക്കളുടെ ഫാസ്ടാഗ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിന് വ്യത്യസ്ത നടപടിക്രമങ്ങള്‍ പിന്തുടരുന്നു. എന്നിരുന്നാലും, നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് റദ്ദാക്കാന്‍ തിരഞ്ഞെടുക്കാവുന്ന വഴികള്‍ എല്ലാ ഫാസ്റ്റാഗ് ഇഷ്യൂ ചെയ്യുന്നവര്‍ക്കും ഒരേ പോലെ തന്നെ ആയിരിക്കും
കസ്റ്റമര്‍ കെയര്‍ സേവനത്തിലേക്ക് വിളിക്കുക - ഫാസ്ടാഗ് പരാതികള്‍ പരിഹരിക്കുന്നതിനായി MORTH/NHAI/IHMCL 1033 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്- ഫാസ്ടാഗുമായി ബന്ധപ്പെട്ട ഏത് ആശങ്കകള്‍ക്കും ഉപയോക്താക്കള്‍ക്ക് 1033 എന്ന നമ്പറില്‍ ഡയല്‍ ചെയ്യാം.
നിങ്ങളുടെ ഫാസ്ടാഗ് ലിങ്ക് ചെയ്ത മൊബൈല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക - നിങ്ങളുടെ ഫാസ്ടാഗ് ഇഷ്യൂവര്‍ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലേക്കോ പേടിഎം പോലുള്ള പ്രീപെയ്ഡ് വാലറ്റിലേക്കോ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്ത് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് റദ്ദാക്കുന്നതിനുള്ള ഘട്ടങ്ങള്‍ പാലിക്കുക.
നിങ്ങളുടെ ഫാസ്ടാഗ് ഇഷ്യൂവര്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്ത് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് റദ്ദാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.
പ്രീപെയ്ഡ് വാലറ്റുകള്‍ ഉപയോഗിച്ച് ടോള്‍ ബൂത്തുകളില്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ ടോള്‍ പേയ്മെന്റ് സംവിധാനമാണ് ഫാസ്ടാഗ്. വാഹന രജിസ്ട്രേഷന്‍ നമ്പറിന്റെയും വാഹന ഉടമയുടെ ആധാര്‍ നമ്പറിന്റേയും മൊബൈല്‍ നമ്പറിന്റേയും അടിസ്ഥാനത്തിലാണ് ഫാസ്ടാഗ് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.